Thursday, March 29, 2012

റോഡിലൂടെ പോയ പതിനഞ്ചു കാരനെ..



പതിനഞ്ചു വയസു കാരനെ മൂന്നംഗ സംഗം തട്ടിക്കൊണ്ടു പോയി ആളൊഴിഞ്ഞ വീട്ടില്‍വെച്ച് പ്രകൃതി വിരുദ്ധ പീഡനത്തിന്നു ശ്രമിച്ചു,
സംഘത്തിന്റെ കയ്യില്‍ നിന്നും ബാലന്‍ കുതറി രക്ഷപ്പെട്ടു.






ഇത് സദാചാര വിരുദ്ദമാണെന്നും നമ്മുടെ ഗ്രാമപ്രദേശങ്ങളില്‍ ഇതിനെതിരെ ബോധവല്‍ക്കരണം ശക്തമാക്കണമെന്നും
അതുവഴി നമ്മുടെ ഗ്രാമത്തില്‍ നിന്നും ഈ സദാചാരം പാടേ തുടച്ചു മാററ പ്പെടുമെന്നും ആഹ്വാനം ചെയ്തു ഇനി മുതല്‍ ബാല പീഢനങ്ങള്‍
ആവര്‍ത്തിക്കയില്ലെന്ന ശുഭാപ്തി വിശ്വാസത്തില്‍ മൂടിപ്പുതച്ചു കിടന്നുരങ്ങാനല്ല ഈ വാര്‍ത്ത ഇവിടെ പോസ്റ്റ്‌ ചെയ്തത്...






മൃഗങ്ങള്‍ പോലും ആചരിക്കാന്‍ അറക്കുന്ന ഈ ''മാനുഷീകത'' നടന്ന നാട്ടിലെ ആണുങ്ങള്‍ ഇതു നടന്നതിനു ശേഷവും ആണെന്ന പേരില്‍ ജീവിക്കുന്നു എങ്കില്‍, അവരുടെ ആണത്തമില്ലായ്മയില്‍ നിന്നുയിര്‍ക്കൊള്ളാനിരിക്കുന്ന അടുത്ത തലമുറയും ഈ ആണെന്നവകാശപ്പെടാന്‍ അര്‍ഹതയില്ലാത്തവരില്‍ നിന്ന് പീഢനക്കാര്‍ക്കായ്‌ വിളമ്പി വെക്കപ്പെടുന്ന സമൃദ്ധ സദ്ദ്യയായിരിക്കുമെന്നോര്‍മ്മിപ്പിക്കാന്‍ മാത്രമാണ്..
അവനവന്റെ മക്കള്‍ക്ക്‌ ഭവിക്കുന്നതാണ് ആപത്ത് എന്നും അന്ന്യന്റെ മക്കള്‍ക്ക്‌ ഭവിക്കുന്നതൊക്കെയും അപായക്കോളത്തിലെ വാര്‍ത്തകള്‍ മാത്രമാണെന്നും
ധരിച്ചിരിക്കുന്നവര്‍ പീഢനക്കാരുടെ അടുത്ത ഇരകളുടെ മുന്നിലേക്ക് തന്റെ മക്കളെ തത്രപ്പെട്ടു നിര്‍ത്തിക്കൊടുക്കുകയാണെന്നും ഉറക്കെ പറയാന്‍ വേണ്ടി മാത്രമാണ്..



ഇടക്കഴിയൂര്‍ക്കാര്‍ക്ക് മനോവേദന ഉണ്ടായെങ്കില്‍ മാപ്പ്..,
ഇത് നിങ്ങളുടെ ആദ്യത്തെ അനുഭവമല്ല.., കാറ്റാടികള്‍ക്കിടയില്‍ നിന്ന് അടിവസ്ത്രത്തിന്റെ തുമ്പുപിടിച്ചു പണ്ട് വടക്കേകാട് പോലീസ് ചെന്ന് കയറിയത് നിങ്ങളുടെ അയല്‍ വീട്ടിലാണ്..
അവിടുത്തെ രോദനങ്ങളില്‍ അന്ന് ആവര്‍ത്തിക്കപ്പെട്ട രണ്ടു പദങ്ങള്‍ ''എന്റെ മോനേ'' എന്നായിരുന്നു..
''എന്നാലെന്താ അവരെ പോലീസ് കൊണ്ടുപോയില്ലേ'' എന്ന മറുപടി എന്റെ മുഖത്തേക്ക് തുപ്പാന്‍ നിങ്ങളുടെ നാക്കിന്‍ തുമ്പില്‍ പതഞ്ഞു നില്‍ക്കുന്നു എങ്കില്‍ അറിയുക...
ദുരാചാരത്തിന് നിയന്ത്രിക്കാനാകാതെ പോയ ലൈംഗീക ആസക്തിയുടെ അബദ്ധ സന്ചാരമായിരുന്നു ആ പന്ത്രണ്ടു കാരന്റെ ജീവന്‍ അപഹരിച്ഛതെന്കില്‍,
പീഢനത്തിനു ശിക്ഷിക്കപ്പെട്ട വ്യക്തിയുടെ ലൈംഗീക ആസക്തിയെയല്ല അന്ന് നിയമം ശിക്ഷിച്ചത്..
അത് കൊണ്ട് തന്നെ ശിക്ഷാ കാലാവധിക്കു ശേഷം അവരും അവരെ മാതൃകയാക്കാന്‍ ആഗ്രഹിക്കുന്നവരും ഇത് തുടരില്ല എന്നതിന് ഒരു ഉറപ്പുമില്ല ..



അയല്‍ക്കാരന്‍ ജമാഅത്തായത്തായതിന്റെ / മുജാഹിദായതിന്റെ / മേല്ജാതിക്കാരന്റെ മകന്‍ കീഴുജാതിക്കാരന്റെ മകളെ പരിണയിച്ച്ചതിന്റെ പേരില്‍ ഊര് വിലക്കേര്‍പ്പെടുത്താന്‍ കാണിക്കുന്ന യൗവ്വനത്തിന്റെ ആര്‍ജ്ജവം ഈ വിഷയത്തില്‍ കാണിച്ചിരുന്നു എങ്കില്‍ മറ്റൊരു കുട്ടിക്ക് കൂടി ഈ ദുര മൂക്കലിന്റെ പോറല്‍ എല്ക്കില്ലായിരുന്നു.



അയല്‍ക്കാരന്റെ മകന്‍ അവനവന്റെ മകന്റെ / അനിയന്റെ കൂട്ടുകാരനാണെന്നു തിരിച്ചറിയാതെ പോകുന്ന പുഴുത്ത മനസിനെ പൊതിഞ്ഞ ആവരണത്തെ അയല്‍വാസിയെന്ന് മഹത്വവല്‍ക്കരിച്ച് അകത്തളങ്ങളിലേക്ക് ഉള്‍വലിയുന്നതിലെ അര്‍ത്ഥമില്ലായ്മയെ സ്വന്തം മക്കളുടെ സുരക്ഷയെ ഓര്‍ത്തെങ്കിലും തിരിച്ചറിയേണ്ട കാലംഅതിക്രമിച്ചെന്ന് തിരിച്ചറിയുക.



എന്റെ വാക്കിനെ അഹങ്കാരമെന്നു തെറ്റിദ്ധരിച്ചെങ്കിലും നിങ്ങളിലെ പൗരുഷം കിടക്ക വിട്ടെഴുന്നേറ്റു എങ്കില്‍ ഈ വിഷയത്തില്‍ എന്റെ പങ്ക് ഞാന്‍
നിര്‍വ്വഹിച്ചിരിക്കുന്നു...
കാരണം ഞാനും ഒരു ഗ്രാമവാസിയാണ്.., നാളെ എന്റെ നാട്ടിലും ഈ ദുരന്തം അരങ്ങേറിക്കൂടെന്നില്ല..!!